തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ആണ് വിജയശതമാനം. 4,41,103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,31,162 പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അറിയിച്ചു.
മുന്‍ വര്‍ഷത്തെക്കാളും രണ്ട് ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 34313 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതല്‍ എറണാകുളം ജില്ലയ്ക്കാണ്. കുറവ് വയനാട് ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. കൂടുതല്‍ എ പ്ലസുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി.
517 സര്‍ക്കാര്‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് ഒമ്പതിന് തുടങ്ങും. സേ പരീക്ഷകള്‍ മെയ് 21 മുതല്‍ 25 വരെയാണ് നടക്കുന്നത്. ഇതിന്റെ ഫലം ജൂണ്‍ ഒന്നിന്.
പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം.
http://www.keralapareekshabhavan.in
http://www.results.kerala.nic.in
http://www.kerala.gov.in
http://www.results.kerala.nic.in
http://www.results.itschool.gov.in
Discussion about this post