കശ്മീര്‍: ഇക്കൊല്ലത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ജൂണ്‍ 28ന് ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലെക്കാളും 20 ദിവസം കൂടുതല്‍ ഈ വര്‍ഷത്തെ തീര്‍ത്ഥയാത്രക്കായി അനുവദിച്ചിട്ടുണ്ട്. 40 ദിവസം എന്ന തീര്‍ത്ഥാടന കാലാവധി 60 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് അമര്‍നാഥ് സന്ദര്‍ശിച്ചത്.
എല്ലാ വര്‍ഷവും രണ്ടു മാസമാണ് അമര്‍നാഥ് തീര്‍ത്ഥാടന കാലം. സൈന്യത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ക്കു വിധേയമായിട്ടാണ് യാത്ര അനുവദിക്കുന്നത്. ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ടാണ് സൈന്യം ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കുന്നത്.
Discussion about this post