തിരുവനന്തപുരം: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമപ്രകാരം തൊഴില്‍ സ്ഥലത്തെ ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍/ശാഖയില്‍/വകുപ്പില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മിറ്റിയംഗങ്ങളുടെ വിവരങ്ങള്‍ 2018 മേയ് 31 നു മുമ്പ് വനിതാ ശിശു വികസന ഡയറക്ടര്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നും എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപന മേധാവികളും ജീവനക്കാര്‍ക്ക് ഈ നിയമം സംബന്ധിച്ച ബോധവത്കരണം നടത്തണമെന്നും വനിതാ ശിശു വികസന ഡയറക്ടര്‍ അറിയിച്ചു.
Discussion about this post