കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്ത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മാഹി നഗരസഭാ അംഗവുമായിരുന്ന ബാബു കണ്ണിപ്പൊയില്‍ എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഷമേജിനെ എട്ടംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നു പറഞ്ഞ പോലീസ് നാലംഗ സംഘമാണ് ബാബുവിനെ ആക്രമിച്ചതെന്നും സൂചിപ്പിച്ചു. പ്രതികളെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
എന്നാല്‍ രണ്ട് സംഭവങ്ങളിലെയും പ്രതികളെ സംബന്ധിച്ച് ചില സൂചനകള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പോലീസ് വ്യക്തമാക്കി. മാഹി, പളളൂര്‍, തലശേരി മേഖലകളില്‍ കനത്ത സുരക്ഷയാണ് സംസ്ഥാന പോലീസും പുതുച്ചേരി പോലീസും ഒരുക്കിയിരിക്കുന്നത്. ബാബുവിന്റെ മൃതദേഹം പരിയാരത്തും ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
അതിനിടെ, ഇരുകൊലപാതകങ്ങളിലും പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ബിജെപിയും സിപിഎമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനേത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
Discussion about this post