വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടേയും ഭാര്യ മിഷേലിന്റേയും വാര്‍ഷിക വരുമാനം മൂന്നില്‍ രണ്ടായി കുറഞ്ഞു. ഒബാമയും മിഷേലും സംയുക്തമായി സമര്‍പ്പിച്ച ആദായ നികുതി റിട്ടേണ്‍ പ്രകാരം 1,728,096 ഡോളറാണ് ഒബാമ കുടുംബത്തിന്റെ വരുമാനം. 2009 ല്‍ 5.5 മില്ല്യണ്‍ ഡോളറുണ്ടായിരുന്ന വരുമാനം 2010 ല്‍ 1.73 മില്ല്യണ്‍ ഡോളറായി കുറഞ്ഞു.
പുസ്തകങ്ങളില്‍ നിന്നുള്ള പണമാണ് ഒബാമയുടെ പ്രധാന വരുമാന സ്രോതസ്. പ്രസിഡന്റായ ശേഷം സ്വന്തം പുസ്തകങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ദ്ധനവാണ് ഒബാമയെ കോടീശ്വരനാക്കിയത്. വരുമാനത്തിന്റെ 14.2 ശതമാനം അതായത് 2,45,075 ഡോളര്‍ 36 ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാനാണ് വിനിയോഗിച്ചത്.
Discussion about this post