ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഇതിനു മുന്നോടിയായി കര്‍ണാടക ബിജെപി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്. യെദിയൂരപ്പ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നതിനാണ് യെദിയുരപ്പ രാജ്ഭവനില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബിജെപി ആവകാശപ്പെട്ടു.
ചൊവ്വാഴ്ചയും യെദിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവര്‍ണര്‍ യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുമെന്നും സൂചനകളുണ്ട്. വ്യാഴാഴ്ച യെദിയൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭൂരിഭാഗം എംഎല്‍എമാര്‍ക്കും താല്‍പ്പര്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജനാധിപത്യപരമായ രീതിയിലാണ് ബിജെപി നീങ്ങുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post