ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്. കാശ്മീരിലെ സാന്പയിലും ഹിരാനഗറിലുമാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് ആക്രമണം നടത്തിയത്. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.ബുധനാഴ്ച രാത്രിയാണ് പാക്കിസ്ഥാന്‍ കാശ്മീരില്‍ അതിര്‍ത്തിലംഘിച്ച് ആക്രമണം ആരംഭിച്ചത്.
അതേസമയം ജമ്മുകാശ്മീരില്‍ റംസാന്‍ മാസത്തില്‍ ഉപാധികളോടെയുള്ള വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുസ്ലിം സഹോദരി സഹോദരന്‍മാര്‍ക്ക് സമാധാനപൂര്‍വവും ബുദ്ധിമുട്ടില്ലാതെയും പുണ്യമാസത്തിലെ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയാണിത്. കാശ്മീരില്‍ വരുന്ന മുപ്പതു ദിവസം ഭീകര വിരുദ്ധ നടപടികള്‍ ഉണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണമുണ്ടായത്.
Discussion about this post