മലപ്പുറം: സംസ്ഥാനത്ത് ആശങ്ക പരത്തിക്കൊണ്ട് മലപ്പുറവും നിപ്പ വൈറസ് ഭീതിയില്‍. സമാന ലക്ഷണങ്ങളോടെ പനിബാധിച്ച് മരിച്ചവരുടെ സ്രവം പൂണെയിലെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍.
കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ സമീപ ജില്ലയായ മലപ്പുറവും ഭീതിയിലാണ്. ജില്ലയില്‍ സമാന ലക്ഷണങ്ങളോടെ നാലു പേര്‍ പനി ബാധിച്ചു മരിച്ചു. ജില്ലാ ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ആരോഗ്യമേഖലയില്‍ കൂടുതല്‍ സുരക്ഷാക്രമീരണങ്ങള്‍ ഏര്‍പ്പെടുത്തി. മലയോര മേഖയിലും തീരദേശ മേഖലയിലും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍.
മലപ്പുറത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാന ലക്ഷണങ്ങളോടെ നാലു പേര്‍ മരിച്ചതാണ് ആശങ്കപ്പെടുത്തുന്നത്. ഇവരുടെ സ്രവം ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരിലും ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ആശങ്ക പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
Discussion about this post