ബാങ്കോക്ക്: തോമസ് ആന്‍ഡ് ഊബര്‍ കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഇരട്ട ജയം. ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ വിജയിച്ചു. എച്ച്.എസ്. പുരുഷ ടീം ഗ്രൂപ്പ് എയില്‍ 5-0ന് ഓസ്‌ട്രേലിയയെ കീഴടക്കി. പ്രണോയ് 21-19, 21-13ന് ആന്റണി ജോയെയും സായ് പ്രണീത് 21-9, 21-6ന് ജേക്കബ് ഷൂളറെയും ലക്ഷ്യസെന്‍ 21-5, 21-14ന് കായി ചെന്‍ തോഹിനെയും സിംഗിള്‍സില്‍ കീഴടക്കി. രണ്ട് ഡബിള്‍സ് പോരാട്ടത്തിലും ഇന്ത്യന്‍ താരങ്ങള്‍ വെന്നിക്കൊടി പാറിച്ചു.
വനിതകള്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 4-1നു പരാജയപ്പെടുത്തി. സൈന 21-14, 21-19ന് ഹസുന്‍ ചെന്നിനെയും വൈഷ്ണവി 21-17, 21-13ന് ജെന്നിഫര്‍ താമിനെയും അനുര 21-6, 21-7ന് സെസിലി ഫംഗിനെയും സിംഗിള്‍സില്‍ മറികടന്നു.
Discussion about this post