കോഴിക്കോട് : നിപ്പ വൈറസിനെ നേരിടാന്‍ മലേഷ്യയില്‍ നിന്നും മരുന്നെത്തിച്ചു. മലേഷ്യയില്‍ നിപ്പ പനിബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഇത് രോഗികള്‍ക്ക് നല്‍കുകയുള്ളു.
എണ്ണായിരം ഗുളികകളാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 8000 ടാബ്ലെറ്റുകള്‍ കൂടി കെഎംസിഎല്‍ വഴി എത്തിക്കുമെന്ന് എന്‍എച്ച്എം സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. എയിംസില്‍നിന്നുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരമാകും മരുന്ന് നല്‍കിത്തുടങ്ങുക.
Discussion about this post