കര്‍ണ്ണാടകം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്.
സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയില്‍ നിന്ന് സുരേഷ് കുമാറും കോണ്‍ഗ്രസില്‍ നിന്ന് കെ.ആര്‍. രമേഷ് കുമാറുമാണ് മത്സരിക്കുന്നത്. പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക.
എംഎല്‍എമാര്‍ ഇപ്പോഴും വിവിധ ഹോട്ടലുകളിലാണുള്ളത്. സഭ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ഇവരെ എത്തിക്കും. വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജെഡിഎസിന്റെ 37 ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാരിനുള്ളത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
Discussion about this post