ഹൂസ്റ്റണ്‍: ആറു വയസുകാരന്‍ സ്‌കൂളില്‍ കൊണ്ടുവന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി തോക്കു കൊണ്ടുവന്ന കുട്ടിയടക്കം മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു. ഹൂസ്റ്റണിലെ റോസ് എലമെന്ററി സ്‌കൂളിലാണ് സംഭവം. കുട്ടി പോക്കറ്റിലിട്ടു കൊണ്ടുവന്ന തോക്ക് നിലത്ത് വീണപ്പോള്‍ വെടിപൊട്ടുകയായിരുന്നു. ‘തോക്കുടമ’യായ കുട്ടിയെക്കൂടാതെ മറ്റൊരു ആറു വയസുകാരനും ഒരു അഞ്ചു വയസുകാരി പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. കാലിലാണ് മൂന്നു പേര്‍ക്കും പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. തോക്കുമായി കുട്ടികള്‍ സ്‌കൂളിലെത്തുന്ന സംഭവം അമേരിക്കയില്‍ പതിവാണ്. 2006-2007 വര്‍ഷത്തില്‍ 2700 കുട്ടികളെയാണ് തോക്കുമായി എത്തിയതിന്റെ പേരില്‍ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുകയോ മറ്റ് ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുകയോ ചെയ്തത്. ഇതില്‍ 15 ശതമാനവും എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
Discussion about this post