ന്യൂഡല്‍ഹി: കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. നിലവിലെ മിസോറം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണു കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്.
അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പി. പാറുക്കുട്ടിയമ്മയുടെയും മകനായി 1952 ഡിസംബര്‍ 23ന് കോട്ടയം ജില്ലയിലെ അയ്മനം കുമ്മനത്താണു രാജശേഖരന്റെ ജനനം. അവിവാഹിതനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നു മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സിഎംഎസ് കോളേജില്‍ നിന്ന് ബിരുദം നേടിയതിനു ശേഷം പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്‌ളോമ നേടിയ അദ്ദേഹം നിരവധി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജോലി രാജി വച്ചതിനു ശേഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായ അദ്ദേഹം വിവിധ സംഘ പ്രസ്ഥാനങ്ങളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2015 ഡിസംബറിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിതനായത്.
Discussion about this post