ചെങ്ങന്നൂര്‍: ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത് കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 7.8 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. പോളിങ് ബൂത്തുകളിലെല്ലാം ഇപ്പോളും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കണ്‍ട്രോള്‍ റൂമില്‍ ഓരോ മണിക്കൂറുമുള്ള പോളിംഗ് ശതമാനം അറിയാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.
Discussion about this post