തിരുവനന്തപുരം: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകവും മ്യൂസിയവുമായ നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം നാളെ (മേയ് 30) രാവിലെ 10 ന് നാടിനു സമര്‍പ്പിക്കും. തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എ. സമ്പത്ത് എം.പി., നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
Discussion about this post