തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവം 201819 സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്ന് രാവിലെ ഒമ്പതിന് നെടുമങ്ങാട് എല്‍.പി.എസ്, ഗവ: ഗേള്‍സ് എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടക്കും.
രാവിലെ ഒമ്പതിന് ഗവ: എല്‍.പി.എസില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വരവേല്‍ക്കും. 9.25 ന് ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മുഖ്യാതിഥിയായിരിക്കും. രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ കൈപ്പുസ്തകം ‘നന്മ പൂക്കുന്ന നാളേയ്ക്ക്’ ഡോ. എ. സമ്പത്ത് എം.പി പ്രകാശനം ചെയ്യും. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ യും 2018-19 വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും നിര്‍വഹിക്കും. ഫര്‍ണിച്ചര്‍ വിതരണ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും ഗണിതവിജയം കൈപ്പുസ്തകം പ്രകാശനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും നിര്‍വഹിക്കും.
Discussion about this post