ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 67,303 വോട്ടാണ് ലഭിച്ചത്.
ബിജെപി സ്ഥാനാര്‍ഥി അഡ്വക്കേറ്റ് പി എസ് ശ്രീധരന്‍പിള്ളക്ക് 35,270 വോട്ടും, യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് 46,347 വോട്ടും ലഭിച്ചു.
പതിമൂന്ന് റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്. മാന്നാര്‍, പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ ഭാഗങ്ങളിലെ വോട്ടുകളാണ് ആദ്യം എണ്ണിതുടങ്ങിയത്.
പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞതവണത്തെ എല്‍.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാന്‍ മറികടന്നിരുന്നു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി.
Discussion about this post