സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സിംഗപ്പൂര്‍ പ്രസിഡന്റ് ഹാലിമ യാക്കോബുമായും പ്രധാനമന്ത്രി ലീ ഹ്സെയ്ന്‍ ലൂംഗുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പു വക്കും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്.
മലേഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്നലെയാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തിയത്. മറീന ബേ സാന്‍ഡ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പാണ് ഇവിടെ ലഭിച്ചത്. ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഭാവിയിലും ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സംശയങ്ങളോ പ്രകോപനകരമായ ഇടപെടലുകളോ ഇല്ലാതെ ഊഷ്മളമായ ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മൊബൈല്‍ പെയ്മെന്റ് ആപ്ലിക്കേഷനുകളായ ഭീം, റുപേ, എസ്ബിഐ സിങ്കപ്പൂര്‍ ബ്രാഞ്ച് അവതരിപ്പിച്ച പുതിയ ആപ്പ് എന്നിവയും പ്രധാനമന്ത്രി സിംഗപ്പൂരില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്മെന്റ് ആപ്ലിക്കേഷനുകള്‍ അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് സിങ്കപ്പൂരിലെ നെറ്റ്വര്‍ക്ക് ഫോര്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
Discussion about this post