Friday, October 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 1, 2018, 05:00 pm IST
in കേരളം

തിരുവനന്തപുരം: ആദിവാസി, അതിഥി തൊഴിലാളി മേഖലകളില്‍ സാക്ഷരത മിഷന്‍ നടത്തുന്ന ശക്തമായ വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാക്ഷരതാ മിഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം പേട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളിലെ ഒരു വിഭാഗം വിദ്യാഭ്യാസത്തോട് താത്പര്യം കാണിച്ചിരുന്നില്ല. ഭാഷയായിരുന്നു പ്രശ്‌നം. മലയാളത്തിന് പകരം ഗോത്രഭാഷയില്‍ വിദ്യാഭ്യാസം നല്‍കാന്‍ തുടങ്ങിയതോടെ ഇതിന് പരിഹാരമായി. ഗോത്രഭാഷ പഠിപ്പിക്കുന്നതിന് പ്രത്യേകം അധ്യാപകരെയും നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പ്രക്രിയയും നടക്കുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നല്ല രീതിയില്‍ മലയാളം സംസാരിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ കവിത ചൊല്ലുന്നതു പോലെ അവരും ചൊല്ലുന്നത് അടുത്തിടെ ഒരു പരിപാടിയില്‍ കണ്ടു. ഒറ്റപ്പെട്ട ജനവിഭാഗങ്ങളെ സാക്ഷരരാക്കുകയെന്നത് സമൂഹത്തിന്റെ പൊതുവികസനത്തിന്റെ ഭാഗമായി കാണണം. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊരുകളിലേക്ക് വ്യാപിപ്പിക്കുകയാണ്.

കേരളത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിച്ച ഒട്ടേറെപ്പേരുണ്ട്. ജനവും നാടും ഒന്നായി നീങ്ങിയതിന്റെ ഫലമായാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തില്‍ ജനകീയ പ്രക്രിയയായി വളര്‍ന്നു വരികയാണെന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസം പരസ്പരപൂരകമായി പ്രവര്‍ത്തിക്കണം. ആസ്ഥാന മന്ദിരം വരുന്നതോടെ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറേക്കൂടി ആര്‍ജവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies