ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കുപ്വാരയിലെ കെരാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെ അഖ്‌നൂരില്‍ പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
പാക് റെയ്‌ഞ്ചേഴ്‌സ് നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പ്രദേശവാസികള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം പതിനഞ്ചലധികം പ്രദേശവാസികള്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പാക് സൈന്യം വീണ്ടും പ്രകോപനവുമായി രംഗത്ത് വന്നത്. ഇതിനിടെ താഴ് വരയില്‍ സൈന്യത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി.
Discussion about this post