ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനോട് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടു. ജൂലൈ 7ന് മുന്‍പായി കോടതിയില്‍ എത്തണമെന്നാണ് നിര്‍ദേശം. ഹാജരാകണമെന്നു നിര്‍ദേശിച്ച് കോടതി ശശി തരൂരിന് സമന്‍സ് അയച്ചു.
മെയ് 24ന് കേസ് പരിഗണിക്കവെ കോടതി ഈ കേസ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് കൈമാറിയിരുന്നു. മെയ് 14നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ശശി തരൂരിനെ പ്രതിയാക്കിയാണ് 3000 പേജുള്ള കുറ്റപത്രം കോടതിയില്‍ നല്‍കിയത്. 306, 498 എ എന്നീ വകുപ്പുകളാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 7നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Discussion about this post