ന്യൂഡല്‍ഹി: രജനീകാന്ത് ചിത്രം ‘കാലാ’യുടെ റിലീസ് തടയാനാവില്ലെന്നു സുപ്രീംകോടതി. നേരത്തേ തീരുമാനിച്ചതുപോലെ ജൂണ്‍ 7ന് തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാടിന് അനുകൂല നിലപാടുസ്വീകരി്ച്ചതിനാലാണ് കര്‍ണാടകയില്‍ രജനീകാന്തിനെതിരെ പ്രതിഷേധമിരമ്പിയത്. തിയേറ്ററുകളിലും സുരക്ഷ ഉറപ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ നടന് ധനുഷും ഭാര്യ ഐശ്വര്യയും സംയുക്തമായാണ് നിര്‍മിച്ചിട്ടുള്ളത്.












