തിരുവനന്തപുരം: സംസ്ഥാനത്ത് 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായ മഴക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മലയോര മേഖലകളിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ മലയോര മേഖലകളില്‍ യാത്ര നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
തോട്ടിലും പുഴയിലും വെള്ളം പെട്ടന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് ഇവിടേക്ക് ഇറങ്ങുന്നത് ഒഴിവാക്കണം. ബീച്ചുകളിലും കടലിലും ഇറങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Discussion about this post