തിരുവനന്തപുരം: ജലവിഭവ വകുപ്പ് പി.എം.ജി ജംഗ്ഷനു സമീപം പൊതുമരാമത്ത് കോമ്പൗണ്ടില്‍ പുതുതായി നിര്‍വഹിക്കുന്ന ഡാം സേഫ്റ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ജൂണ്‍ 14 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.












