തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി ദേശീയ യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങള്‍ക്ക് സ്വീകരണവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ജൂണ്‍ 14ന് എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ് ഹൗസില്‍ നടത്തും. എസ്.സി.ഇ.ആര്‍.ടി ഔദ്യോഗിക യൂണിഫോം വിതരണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യും. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കേരള ടീം അംഗങ്ങളുടെ യോഗ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും.
Discussion about this post