കോഴിക്കോട്: താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. 12 പേരെ കാണാതായി. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9) ആണ് മരിച്ചത്. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായത്.
ഹസന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്. ഇവരുടെ വീട് മണ്ണിനടിയില്‍പ്പെട്ടതായി സംശയിക്കുന്നുവെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
കട്ടിപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. പ്രദേശത്ത് ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറ ജോയ്‌റോഡില്‍ ഉരുള്‍പൊട്ടി. എന്നാല്‍ ആളപായമില്ല. കക്കയം, മങ്കയം, ഈങ്ങപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
Discussion about this post