ലോകം ഇനി റഷ്യയിലേക്ക്. ലോക കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു തുടക്കമാകും. അതോടെ ഇനിയുള്ള മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍ ലോക ജനത ഫുട്ബോള്‍ മാമാങ്കത്തിനു പുറകെയാകും. ആദ്യമായാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഗാലറിക്കു പുറത്ത് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം ഭീമാകാരമായ ടെലിവിഷന്‍ സ്‌ക്രീനുകളും സജ്ജമായിക്കഴിഞ്ഞു. ഏതുതരത്തിലുള്ള ഭീകരാക്രമണവും നേരിടാന്‍ പൊലീസും, ആയുധധാരികളായ പട്ടാളവും എല്ലായിടത്തും സന്നദ്ധരായി നില്‍ക്കുന്നു. ജൂലൈ 15ന് ഫുട്ബോള്‍ മാമാങ്കത്തിനു കൊടിയിറങ്ങും.
Discussion about this post