കോഴിക്കോട്: ജാതിതിരിച്ചുള്ള ഉച്ചനീചത്വം ഇല്ലാതാക്കാന്‍ ശ്രമിച്ച അയ്യങ്കാളിയുടെ ജീവിതം പ്രേരണാദായകമാണെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മഹാത്മാ അയ്യങ്കാളി അനുസ്മരണവും സഹായവിതരണത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് നന്മണ്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന സ്ഥലങ്ങളാണ് തീര്‍ഥസ്ഥാനങ്ങളെന്നും അത്തരത്തിലുള്ള ചടങ്ങില്‍ ഇവിടെ പങ്കെടുക്കാന്‍ സാധിച്ചത് ഏറെ ആഹ്ലാദം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാര്‍ഥതയില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് താഴെക്കിടയിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുവാന്‍ അയ്യങ്കാളിക്ക് സാധിച്ചത്. ഹരിജനോദ്ധാരണത്തിനായി പ്രവര്‍ത്തിച്ച ഒ.വി പിറുങ്ങനെയും ഗിരിജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഗോപാലന്‍ നെടിയനാടിനെയും ചടങ്ങില്‍ അദ്ദേഹം ആദരിച്ചു.
സംസ്‌കൃതി നന്മണ്ടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ടി ദേവദാസ്, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു തുടങ്ങിയവരും പങ്കെടുത്തു.
ഗവര്‍ണാറയതിന് ശേഷം കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന കേരളത്തില്‍ ആദ്യ പരിപാടിയായതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post