തിരുവനന്തപുരം: സായുധസേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുധേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പകരം ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ്. ആനന്ദകൃഷ്ണനെ പുതിയ സായുധസേന ബറ്റാലിയന്‍ മേധാവിയായി നിയമിച്ചു.
എഡിജിപിയുടെ വീട്ടില്‍ ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് പതിവാണെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കി. എഡിജിപിയുടെ അറിവോടെയാണ് വീട്ടുവേല ചെയ്യിക്കുന്നത്. ഇതിനു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവര്‍മാരെ പിരിച്ചുവിട്ടു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ ഡ്രൈവര്‍ ഗവാസ്‌കറിന് മര്‍ദ്ദനമേറ്റതായി മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post