പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് ശിരുവാണി അണക്കെട്ട് നിറഞ്ഞു. 878.5 അടി സംഭരണശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 876.10 അടിയാണ് ജലനിരപ്പ്. 877 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും പ്രദേശവാസികളും ശിരുവാണിഭവാനി പുഴയോരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
കേരളലക്ഷദീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post