ആലപ്പുഴ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണി വികസനത്തിന്റെ ഭാഗമായി ജമ്മുകാശ്മീര്‍ സംസ്ഥാനത്തേക്കുള്ള ഉല്‍പന്ന വിതരണത്തിന്റെ ആദ്യ ലോഡ് ആലപ്പുഴയില്‍നിന്ന് സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ കയറ്റി അയക്കുന്നു. ജൂണ്‍ 16ന് രാവിലെ 9.30ന് ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് കയര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ വച്ച് ആദ്യ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും.
കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. പത്തു ലക്ഷത്തില്‍പ്പരം രൂപയ്ക്കുള്ള ഉത്പന്നങ്ങളാണ് ആദ്യഗഡുവായി ജമ്മുകാശ്മീര്‍ സംസ്ഥാനത്തേക്ക് കയര്‍ കോര്‍പ്പറേഷന്‍ കയറ്റി അയയ്ക്കുന്നത്.
Discussion about this post