കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുപ്പത് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളില്‍ പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
റമദാന്‍ പ്രമാണിച്ച് താലിബാന്‍ നിര്‍ത്തിവച്ചിരുന്ന വെടിനിര്‍ത്തല്‍ ഞായറാഴ്ചയാണ് അവസാനിച്ചത്. സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.












