നോട്ടിങ്ങാം: ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയത്തിന്‍റെ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ടിന്‍റെ തിളങ്ങുന്ന വിജയം. ട്രെന്‍ഡ് ബ്രിഡ്ജ് ഗ്രൗണ്ടില്‍ നടന്ന ഏകദിനമത്സരത്തില്‍ 242 റണ്‍സിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെയര്‍സ്റ്റോയുടെയും ഹേല്‍സിന്റെ കൂറ്റന്‍ സെഞ്ചുറികളുടെ ബലത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സ് എന്ന റെക്കോഡ് സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 37 ഓവറില്‍ 239 റണ്‍സിന് ഓള്‍ഔട്ടായി.
ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ആതിഥേയരായ ഇംഗ്ലണ്ട് നേടി.
Discussion about this post