കല്‍പറ്റ: കനത്ത മഴയില്‍ തകര്‍ന്ന വയനാട് ചുരത്തിലൂടെ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചു. തകര്‍ന്ന ഭാഗത്ത് റോഡിന്റെ വീതികൂട്ടല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷമാണു വാഹനങ്ങള്‍ കടത്തിവിട്ടതുടങ്ങിയത്. ഇതോടെ ചെറുവാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. നാളെ മുതല്‍ ഒരു വരിയിലൂടെ സ്‌കാനിയ ഒഴികെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Discussion about this post