തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സന്ദര്‍ശിച്ചു. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും മഹാസമാധിക്ഷേത്രത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ദേഹത്തിനെ പൊന്നാടയണിയിച്ച് ഫലകം നല്‍കി ആദരിച്ചു. സന്യാസിവര്യന്‍മാരും ആശ്രമബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post