ആലപ്പുഴ: 66ാമത് നെഹ്‌റു ട്രോഫി ബോട്ട് റേസിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തോളം കാണികള്‍ നേരിട്ട് കാണുന്ന, ലക്ഷകണക്കിന് പേര്‍ ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും വീക്ഷിക്കുന്ന നെഹ്‌റു ട്രോഫി ബോട്ട് റേസിന് ടൈറ്റില്‍സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ജൂണ്‍ 30ന് വൈകിട്ട് നാലിനകം ആലപ്പുഴ ആര്‍.ഡി.ഒ ഓഫീസില്‍ ലഭിക്കണം. നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം ഇക്കാര്യത്തില്‍ അന്തിമമായിരിക്കുമെന്ന് എന്‍.ടി.ബിആര്‍ സൊസൈറ്റി സെക്രട്ടറി കൂടിയായ സബ് കളക്ടര്‍ അറിയിച്ചു.
Discussion about this post