തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധദിനം ജൂണ്‍ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ ഓപ്പണ്‍ ക്യാന്‍വാസ് ഉദ്ഘാടനം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പരിപാടിയോട് അനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Discussion about this post