ശ്രീനഗര്‍: കനത്ത സുരക്ഷയില്‍ ഇക്കൊല്ലത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ആരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും തീര്‍ത്ഥാടകരുടെ ആദ്യ സംഘം രാവിലെ 4.30ന് യാത്ര ആരംഭിച്ചു. ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷിതമായും സമാധാനപരമായുമുള്ള ഒരു യാത്രക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജമ്മു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.ഡി.സിംഗ് ജാംവല്‍ വ്യക്തമാക്കി. സഹോദര്യത്തിന്റെയും സമൂഹത്തിന്റെ ഒത്തൊരുമയുടെയും ഐക്യമാണ് യാത്രയിലൂടെ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളിലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഇക്കൊല്ലത്തെ അമര്‍നാഥ് യാത്രക്കു വേണ്ടി ഇന്നലെ വരെ രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 26നാണ് യാത്ര സമാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.60ലക്ഷം തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്ര നടത്തിയത്.
Discussion about this post