ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് 2, 43,78000 രൂപയുടെ ബജറ്റ്. 27,30,500 രൂപയുടെ കുറവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കൂടുതല്‍ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ നേരത്തെ നടത്തിപ്പിനായി നല്‍കിയിട്ടുണ്ട്. 1.96 കോടി രൂപയുടെ വരവാണ് കഴിഞ്ഞതവണത്തെ വള്ളംകളിയില്‍ ഉണ്ടായത്. 12,03,872 രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ രേഖപ്പെടുത്തിയത്. ഇത്തവണത്തെ ബജറ്റ് ജനറല്‍ ബോഡിയോഗം അംഗീകരിച്ചു. ജൂലൈ 15 മുതല്‍ 25 മത്സര വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
Discussion about this post