ആലപ്പുഴ: സംസ്ഥാനത്തെ ജലോത്സവത്തില്‍ പേരുകേട്ട ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. കേരളത്തിലെ പ്രമുഖരായ 6 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ചുണ്ടന്‍, ഇരുട്ടുകുത്തി, വെപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. പരാതി രഹിതമാക്കാന്‍ നൂതന ടൈമിംഗ് സമ്പ്രദായം ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ വള്ളം കളിക്കുണ്ട്.
ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് വള്ളം കളി ആരംഭിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ ,മാത്യു ടി തോമസ് ,പി തിലോത്തമന്‍ തുടങ്ങിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആകും. വള്ളംകളിയ്ക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി അധികൃതര്‍ അറിയിച്ചു .
ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടക്കുന്നത് .മിഥുന മാസത്തിലെ മൂലം നാളില്‍ നടക്കുന്ന ഈ ജല മേളയോടെ ആണ് കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്കു തുടക്കമാകുന്നത്.
Discussion about this post