ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഗാഹാറില്‍ കബീര്‍ അക്കാദമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി. കബീര്‍ ദാസിന്റെ അഞ്ഞൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കബീര്‍ ദാസ് അന്ത്യവിശ്രമംകൊള്ളുന്ന മന്ദിരത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.
കബീര്‍ ദാസിന്റെ കവിതകളില്‍ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താനാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ അനീതികള്‍ക്കെതിരെയും പ്രശ്നങ്ങള്‍ക്കെതിരെയും പ്രതികരിച്ചവരാണിവര്‍. ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇപ്പോള്‍ സമാധാനവും വികസനവും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. സമാധാന അന്തരീക്ഷം ഇല്ലാതാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കബീര്‍ ദാസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും മനസിലാക്കിയവര്‍ ജനങ്ങളെ ഐക്യത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post