Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

രാഷ്ട്രത്തിന്റെ ആദരാഞ്ജലി

by Punnyabhumi Desk
Apr 25, 2011, 12:14 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: ശ്രീസത്യസായി ബാബയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി, മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി തുടങ്ങിയവര്‍ അനുശോചിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കും നികത്താനാവത്ത നഷ്ടമാണ്‌ ബാബയുടെ ദേഹവിയോഗമുണ്ടാക്കിയതെന്നും അഗാധദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. ബാബയുടെ ദേഹവിയോഗത്തില്‍ ദശലക്ഷക്കണക്കിന്‌ ഭക്തരോടും അഭ്യുദയകാംക്ഷികളോടുമൊപ്പം താനും പങ്കുചേരുന്നതായി മന്‍മോഹന്‍ സിംഗ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ത്ഥപൂര്‍ണവും മാതൃകാപരവുമായ ജീവിതം നയിക്കാന്‍ ബാബ പ്രചോദനമായിരുന്നെന്നും പ്രധാനമന്ത്രി സിംഗ്‌ പറഞ്ഞു. ഏഴ്‌ പതിറ്റാണ്ട്‌ കാലത്തെ ആത്മീയയാത്രയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളില്‍ ഹിന്ദുധര്‍മത്തിന്റെ അനശ്വരമായ മാനുഷിക മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിച്ച മഹാത്മാവാണ്‌ സത്യസായിബാബയെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതും സര്‍കാര്യവാഹ്‌ സുരേഷ്‌ ജോഷിയും അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സത്യസായിബാബ സമാധിയടഞ്ഞുവെന്ന വാര്‍ത്ത അങ്ങേയറ്റത്തെ വേദനയോടെയാണ്‌ അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന്‌ ഭക്തര്‍ ശ്രവിച്ചതെന്നും ബാബയുടെ ദേഹവിയോഗം അവര്‍ക്ക്‌ വ്യക്തിപരമായ നഷ്ടമാണെന്നും അവര്‍ പറഞ്ഞു.
വിദ്യാഭ്യാസരംഗത്തും ആരോഗ്യപരിപാലന രംഗത്തും മഹത്തായ സേവനമാണ്‌ ബാബ ചെയ്തിട്ടുള്ളത്‌. പാവങ്ങളുടെയും അധഃസ്ഥിതജനവിഭാഗങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക വികസനത്തിനും അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്‌. ആയിരക്കണക്കിന്‌ സ്കൂളുകള്‍ ആരംഭിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. ഇതിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്‌ പുറമെ ദശലക്ഷക്കണക്കിന്‌ കുട്ടികള്‍ക്ക്‌ ഹിന്ദുസംസ്കാരവും പകര്‍ന്നുനല്‍കി. വരള്‍ച്ചാബാധിതമായ നിരവധി ജില്ലകളില്‍ അദ്ദേഹം കുടിവെള്ളമെത്തിച്ചു. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്ക്‌ കുടിവെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ സഹായം നല്‍കി. ആരോഗ്യസംരക്ഷണ മേഖലയില്‍ ബാബ ചെയ്ത സേവനങ്ങള്‍ ലോകോത്തരമാണ്‌, ആര്‍എസ്‌എസ്‌ ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സത്യസായി ബാബ പ്രചോദനമായിരുന്നുവെന്ന്‌ ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി പറഞ്ഞു. ബാബയുടെ ദേഹവിയോഗത്തില്‍ അഗാധദു:ഖം ഉപരാഷ്ട്രപതി രേഖപ്പെടുത്തി. കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി മഹാത്മവിന്‌ അര്‍പ്പിക്കുന്നതായി മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്കാരചടങ്ങുകളില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ’75-77ലെ അടിയന്തരാവസ്ഥയിലെ ബാംഗ്ലൂരിലെ ജയില്‍വാസ കാലത്താണ്‌ ആദ്യമായി അദ്ദേഹവുമായി അടുക്കുന്നത്‌. പിന്നീട്‌ അടിക്കടി ബാബയെ സന്ദര്‍ശിക്കുകയും ഉപദേശം തേടുകയും ചെയ്തിരുന്നതായും അദ്വാനി പറഞ്ഞു. ബാബ എന്നും പ്രചോദനമായിരുന്നതായും അദ്വാനി കൂട്ടിച്ചേര്‍ത്തു. ബാബയുടെ തത്വശാസ്ത്രവും ലോകമാകെ സ്നേഹം പടര്‍ത്താന്‍ ബാബക്കുള്ള ശക്തിയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും ഇവിടെ നിനില്‍ക്കുമെന്ന്‌ പഞ്ചാബ്‌ ഗവര്‍ണര്‍ ശിവരാജ്‌ പാട്ടീല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യദ്യൂരപ്പ ‘ജീവിതകാലമത്രയും മാനവരാശിക്ക്‌ നന്മകള്‍ ചെയ്ത പുണ്യാത്മാവായിരുന്നു ബാബ’യെന്ന്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്‌.എല്‍ നരസിംഹന്‍, മുഖ്യമന്ത്രി കിരണ്‍ കുമാര്‍ എന്നിവര്‍ ദേഹവിയോഗമറിഞ്ഞ്‌ പുട്ടപര്‍ത്തിയിലെത്തി. ‘ഭക്തരുടെ ശക്തിയാണ്‌ ബാബ.ദേഹവിയോഗം ഏവര്‍ക്കും കനത്ത നഷ്ടമാണ്‌’, കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പറഞ്ഞു. തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പുട്ടപര്‍ത്തിയിലെത്തി. പ്രജാരാജ്യം പാര്‍ട്ടി പ്രസിഡന്റ്‌ കെ.ചിരഞ്ജീവി, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ജി.കിഷന്‍ റെഡ്ഡി എന്നിവര്‍ ബാബയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

ദേശീയം

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies