തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആറ് മാസത്തിലൊരിക്കല്‍ (ജനുവരി/ജൂണ്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം ഹാജരാക്കാത്ത കലാകാര പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2018 ജൂലൈ അഞ്ചിനു മുമ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഹാജരാക്കണം. സമയപരിധിക്കുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് കലാകാര പെന്‍ഷന്‍ അനുവദിക്കുകയില്ല.
Discussion about this post