തിരുവനന്തപുരം: സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും ജൂലൈ രണ്ടിന് വൈകിട്ട് 4.30ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററും ജനറല്‍ എഡിറ്ററുമായിരുന്ന കെ. മോഹനന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.
മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണന്‍, ശരത് എസ്., മലയാള മനോരമയിലെ എസ്. വി. രാജേഷ്, കേരള കൗമുദിയിലെ ടി. കെ. സുജിത്ത്, ഏഷ്യാനെറ്റ് ന്യൂസിലെ സുനില്‍ പി. ആര്‍, ജയ്സണ്‍ മണിയങ്ങാട്, സുജയ പാര്‍വതി എസ്., രാഷ്ട്രദീപികയിലെ എം. വി. വസന്ത്, മെട്രോവാര്‍ത്തയിലെ മനു ഷെല്ലി, മീഡിയ വണ്ണിലെ ശ്രീജിത്ത് കണ്ടോത്ത് എന്നിവര്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
Discussion about this post