ബാല്‍ത്തല്‍: കശ്മീരിലെ ബാല്‍ത്തലിനു സമീപം ബ്രാരിമാര്‍ഗില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
സംഭവമുണ്ടായ ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണു മാറ്റുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ജൂണ്‍ 27നാണ് അമര്‍നാഥിലേക്കുള്ള ആദ്യ തീര്‍ത്ഥാടക സംഘം യാത്ര തിരിച്ചത്. എന്നാല്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലം തൊട്ടടുത്ത ദിവസം തന്നെ യാത്രക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യാത്രയുടെ നിരോധനം നീക്കിയത്.
രണ്ടു ലക്ഷത്തിലധികം വിശ്വാസികളാണ് ഈ വര്‍ഷത്തെ യാത്രക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് യാത്ര നടക്കുന്നത്.
Discussion about this post