തിരുവനന്തപുരം: സര്‍ക്കാര്‍ കെട്ടിടങ്ങളിലും ചുറ്റുമതിലുകളിലും അനധികൃതമായി പരസ്യവും പോസ്റ്ററുകളും പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ശിക്ഷാനടപടികളാണ് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പരസ്യവും പോസ്റ്ററുകളും പതിച്ചാല്‍ അനുഭവിക്കേണ്ടത്. ഇന്ത്യന്‍ ശിക്ഷാനിയമം 425 പ്രകാരമുള്ള നടപടികളാണ് ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുകയെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
Discussion about this post