ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.ജസ്റ്റീസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
ചീഫ് ജസ്റ്റീസിന് ചില സവിശേഷ അധികാരങ്ങളുണ്ടെന്നും ഇതിന് മാറ്റങ്ങള്‍ വന്നാല്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ലക്‌നോ സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഏപ്രിലില്‍ തള്ളിയിരുന്നു.
Discussion about this post