ഗോരഖ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈവശം വച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ പാചകശാലയിലെ മുന്‍ ജീവനക്കാരനായിരുന്ന ശശികാന്ത് ഝാ ആണ് അറസ്റ്റിലായത്. എയര്‍ഫോഴ്സ് കോളനിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ കണ്ണികള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കും.
ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ശശികാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. 2017 വരെ ഇയാള്‍ സേനയുടെ പാചകശാലയില്‍ ജോലി ചെയ്തിരുന്നു. വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫ് പട്ടിക, ഗൊരഖ്പൂര്‍ എയര്‍സ്റ്റേഷന്‍ മാപ്പ്, ചില രഹസ്യരേഖകള്‍ എന്നിവയെല്ലാം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.
വ്യോമസേനയുടെ നിരവധി രഹസ്യവിവരങ്ങള്‍ ഇയാളുടെ പക്കലുള്ളതായി ഷാപുര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രദീപ് ശുക്ല വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ കുറിച്ചെടുക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
Discussion about this post