ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി ഉടന്‍ ആരംഭിക്കേണ്ടതാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും കോടതിയെ അറിയിച്ചു. ഇന്ദിരാ ജയ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തത്സമയം സംപ്രേഷണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറലിന് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ജൂലൈ 23ന് വീണ്ടും പരിഗണിക്കും.
Discussion about this post