Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വളച്ചൊടിക്കപ്പെട്ട ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരം ഗവര്‍ണര്‍ പി. സദാശിവം

by Punnyabhumi Desk
Jul 13, 2018, 05:50 pm IST
in കേരളം

തിരുവനന്തപുരം: തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പണ്ഡിത ആദരം 2018’ പരിപാടിയില്‍ ചരിത്രകാരന്‍മാരായ പ്രൊഫ: ടി.കെ. രവീന്ദ്രന്‍, പ്രൊഫ. എം.ജി.എസ്. നാരായണന്‍, പ്രൊഫ. കെ.എന്‍. പണിക്കര്‍ എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല വിദ്യാര്‍ഥികളും സ്‌കൂള്‍തലത്തിലുള്ള ചരിത്രപഠനത്തിനുശേഷം ബാക്കിയുള്ള കാലം അധികാരതാത്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ മനസിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ, അധ്യാപകര്‍ക്ക് ചരിത്രപഠനത്തിനുള്ള ശരിയായ ദിശാബോധം നല്‍കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

ചരിത്രം ഭൂതകാലത്തിനുനേരെ പിടിച്ച കണ്ണാടിയാണ്. ഓരോ ചരിത്രസംഭവങ്ങള്‍ക്കും നിരവധി സത്യങ്ങള്‍ പറയാനുണ്ടാകും. അതുകൊണ്ടുതന്നെ കോളേജുതലത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനതലത്തില്‍ പഠിച്ച പല മിത്തുകളും തിരുത്തി മനസിലാക്കേണ്ടിവരും. ഗാന്ധിയന്‍ ചിന്തകള്‍ സൂചിപ്പിക്കുംപോലെ ചരിത്രവും മനുഷ്യാവകാശങ്ങളും സത്യാന്വേഷണമായിരിക്കണം. ഇന്നത്തെക്കാലത്ത് ഒളിഞ്ഞുകിടക്കുന്ന ചരിത്രസത്യങ്ങള്‍ പുറത്തെത്തിക്കാന്‍ സാങ്കേതികവിദ്യ വളരെയധികം സഹായിക്കുന്നുണ്ട്.
ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇത്തരത്തില്‍ ഡിജിറ്റെസേഷന്‍ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. ‘ഹെറിറ്റേജ് അറ്റ്‌ലസ്’ തയാറാക്കാനുള്ള കൗണ്‍സിലിന്റെ നടപടികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഇക്കാര്യത്തില്‍ അക്കാദമിക സഹകരണം നല്‍കാന്‍ എല്ലാ സര്‍വകലാശാലകളോടും ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ അഭ്യര്‍ഥിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആദരിക്കപ്പെടുന്ന മൂന്ന് പണ്ഡിതരും അസാമാന്യമികവിന് ആദരം അര്‍ഹിക്കുന്നവരാണ്. ദേശീയ, അന്തര്‍ദേശീയതലത്തില്‍ ഇവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫ: എം.ജി.എസ് നാരായണന്‍, പ്രൊഫ: കെ.എന്‍. പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പ്രൊഫ: ടി.കെ. രവീന്ദ്രനുവേണ്ടി മകന്‍ രാജീവ് ആദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies